Article

Article Description

ഐ ടി സുന്ദരിയുടെ ചില സുഖാന്വേഷണങ്ങള്‍

കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ഐ ടി യുവതി. കഷ്ടിച്ച് ശരാശരി ശമ്പളമേ ഉള്ളു. ജോലിക്കു കയറി കുറേ കഴിഞ്ഞപ്പോള്‍ ഒരു സ്‌കൂട്ടര്‍ സ്വന്തമാക്കി. അതും ലോണില്‍. കാഴ്ചയ്ക്ക് സുന്ദരി. മോഡലിങ്ങിനൊക്കെ അവസരം കിട്ടിയാല്‍ നോക്കിക്കളയാം എന്ന ചിന്തയുണ്ട്. എന്നാല്‍ അതിനായി ഇറങ്ങിത്തിരിക്കാന്‍ ഒരു വൈക്ലബ്യം ഇല്ലാതെയുമില്ല. ഈ താല്‍പ്പര്യം മനസ്സിലാക്കി ഞാന്‍ എനിക്ക് പരിചയമുള്ള ഒന്നുരണ്ട് പരസ്യഏജന്‍സിക്കാരെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അങ്ങനെ ഏതാണ്ട് ഒരെണ്ണം ശരിയായ വന്ന സമയത്താണ് കൊറോണയുടെ ആദ്യവരവും ലോക്ഡൗണും. കൊറോണയുടെ രണ്ടാം […]

സുഹൃത്തിന്റെ വിളി ( ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-7 )

തിരുവനന്തപുരത്തെ എന്റെ വാസം അവസാനിക്കുന്നത്‌ 1993ലാണ്‌. അതിനു ശേഷം ഇടവേളകളില്‍ മാത്രമേ എന്റെ സഹൃത്തിനെ കാണാന്‍ കഴിഞ്ഞിട്ടുള്ളു. ആ ഇടവേളകള്‍ പലപ്പോഴും വളരെ ദീര്‍ഘിക്കുകയും ചെയ്യും. വളരെ നാളുകള്‍ക്കു ശേഷമാണ്‌ വീണ്ടും അടുപ്പിച്ചുള്ള വിളികള്‍. സുഹൃത്തിനിപ്പോള്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ കഴിഞ്ഞാല്‍ സമയം അത്യാവശ്യം ഉണ്ട്‌. മക്കള്‍ രണ്ടു പേരും മുതിര്‍ന്നു. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും നിരന്തരം കാണുകയും ബന്ധപ്പെട്ടുകൊണ്ടിരുന്നവരുമാണ്‌ ഞങ്ങള്‍. എണ്‍പത്തിയൊമ്പതില്‍ ഞാന്‍ കുടുംബസ്ഥനായി തിരുവനന്തുപുരത്ത്‌ താമസിക്കുമ്പോള്‍ സുഹൃത്തും ആനന്ദും വീട്ടിലെ നിത്യസന്ദര്‍ശകര്‍. അവരുടെ പ്രണയം കൊടുമ്പിരികൊണ്ട […]

വനിതാ വിമോചനം ( ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-6 )

എനിക്ക് എഴുതാതിരിക്കാനും പറ്റുന്നില്ല.എന്നാല്‍ എന്റെ സുഹൃത്തിന് വിഷമം വരികയും ചെയ്യരുത്. ഫിക്ഷന്റെ സാധ്യതയോര്‍ത്തുപോയി. സുഹൃത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എഴുതുമ്പോള്‍ സ്വാതന്ത്ര്യത്തോടെ എഴുതാന്‍ പറ്റുന്നില്ലെന്നുള്ളത്. പെട്ടെന്നാണ് ആലോചിച്ചത്, ഇത് ഞാന്‍ എന്റെ സുഹൃത്തിനെ കുറിച്ച് എഴുതുന്നതല്ല. ഞാന്‍ എന്നെ പ്രകടമാക്കുക മാത്രമാണ് ചെയ്യുന്നത്. എന്റെ മനസ്സിന്റെ ഭൂപ്രകൃതിയില്‍ സുഹൃത്തിന്റെ പെരുമാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ചലനങ്ങള്‍. ആ ചലനങ്ങളെ എന്റെ ശേഷിക്കനുസരിച്ച് നോക്കിയെടുത്ത് അവതരിപ്പിക്കുന്നു. അതിനാല്‍ അത് ഒരിക്കലും സുഹൃത്തിനെക്കുറിച്ചുള്ളതാകുന്നില്ല. ഈ ഭൂമിയില്‍ ഓരോ വ്യക്തിയും വ്യത്യസ്തമായാണ് ലോകത്തെ അനുഭവിക്കുന്നതും കാണുന്നതും. […]

ഗം ഭീരൂ… ( ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-5 )

ഓര്‍മ്മ വച്ച നാള്‍ മുതല്‍ അമ്മയില്‍ നിന്നു കേള്‍ക്കുന്ന വാചകമാണ് അവനവന്‍ കുഴിച്ച കുഴിയില്‍ അവനവന്‍ തന്നെ വീഴുമെന്ന്. കുഞ്ഞുന്നാളില്‍ വീട്ടില്‍ പണിക്കു വരുന്നവര്‍ ഏതെങ്കിലും കുഴിയെടുക്കമ്പോഴൊക്കെ എനിക്ക് കൗതുകം നിറഞ്ഞ ടെന്‍ഷനായിരുന്നു. എന്നുവെച്ചാല്‍ ഔത്സുക്യം തന്നെ. കുഴിയെടുക്കുന്നയാള്‍ കുഴിയില്‍ വീഴുന്നത് കാണാന്‍. പക്ഷേ ഒരിക്കല്‍ പോലും ആരും വീണത് ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ മറ്റു പലരും വീഴുന്നത് കണ്ടിട്ടുമുണ്ട്. ഞാനും വീണിട്ടുണ്ട്. എണ്‍പതാമത്തെ വയസ്സില്‍ അമ്മ മരിക്കുന്നതു വരെ ഞാന്‍ അമ്മയുടെ നിര്‍ദ്ദേശങ്ങളെ തള്ളിക്കളഞ്ഞ് പറഞ്ഞാല്‍ […]

അമ്മയുടെ കുസൃതി ( ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-4 )

ഏകദേശം ഒരാഴ്ച കഴിഞ്ഞു. വനിതാസുഹൃത്ത് എന്നെ വിളിച്ചു. ഈത്തലയ്ക്കല്‍: ഹലോ, എന്നാ വരുന്നത്.തിരുവന്തോരത്ത് എല്ലാവര്‍ക്കുമൊക്കെ സൊകങ്ങള് തന്നെ? മറുതലയ്ക്കല്‍: വോ… തന്നെ തന്നെ. എന്തര് കൊച്ചീലെ വിശേഷങ്ങള്‍. അതേ താങ്കളുടെ പുസ്തകം ഇന്നലെ കിട്ടി. ഈത്ത: സന്തോഷം മറുത: ഞാന്‍ പകുതിയോളം വായിച്ചു. എനിക്ക് മനസ്സിലാകുന്നില്ല. ഈത്ത: എന്ത്? മറുത: ഒരു വ്യക്തിക്ക് എങ്ങനെ ഇങ്ങനെ മാറാന്‍ കഴിയും. ഈത്ത: ഏയ്. അതു തോന്നലാ.ഞാന്‍ മാറിയിട്ടൊന്നുമില്ല. പിന്നെ നമ്മള് കാണുന്ന കാഴ്ചകള്‍. അത് മാറിക്കൊണ്ടിരിക്കുകയല്ലേ.കഴിഞ്ഞ തവണ സംസാരിച്ചതുപോലെയാണോ […]

“ഹാന്‍ഡില്‍ വിത്ത് കെയര്‍ ” ( ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-3 )

എന്റെ സുഹൃത്ത് പറയുന്നതു പോലെ ഈ തല കുത്തി നില്‍ക്കുന്നതാണ് സകല ഗുലുമാലുകള്‍ക്കും കാരണം. എന്തിനാണ് ഈ തലകുത്തല്‍. ഉത്തരം കിട്ടാന്‍. എന്തിനാണ് ഉത്തരം കിട്ടുന്നത്? അത് സ്വാതന്ത്ര്യത്തിന്. എന്തിന് സ്വാതന്ത്ര്യം? അതോ , അത് സുഖത്തിന്? അതായത് സുഖമെന്ന അവസ്ഥയിലെത്താന്‍ തലകുത്തി അസുഖാവസ്ഥയില്‍ നില്‍ക്കണം. അങ്ങനെയാണെങ്കില്‍ കേരളത്തിലുള്ളവര്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ട അവസ്ഥ സുഖമാണ്. കാരണം അത്രയ്ക്കാണ്‌ കേരളത്തില്‍ അസുഖം. ജീവിത ശൈലി തന്നെ രോഗത്തെ സൃഷ്ടിക്കുന്നു. ജീവിതശൈലീ രോഗം. ആ പ്രയോഗം എത്ര കണ്ട് […]

ആക്ടിവിസ്റ്റിന്റെ ദയനീയമായ ധര്‍മ്മസങ്കടം‌ ( ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-2 )

ഈ വനിതാ സുഹൃത്തിനെ വെറുതെ ചൊടിപ്പിക്കുക എന്നത് എന്റെ കൗതുകങ്ങളിലൊന്നാണ്. പുള്ളിക്കാരത്തിക്കും അതിഷ്ടമാണ്. ഞാന്‍ ചൊടിപ്പിച്ചില്ലെങ്കില്‍ ആയമ്മയ്ക്ക് സംഭാഷണത്തില്‍ തൃപ്തിയില്ലാത്തതുപോലെയുമാണ്. കാരണം എന്റെ ഇരുപതുകളുടെ അവസാനം തുടങ്ങിയുള്ള സുഹൃത്താണ്. ലഹരി പദാര്‍ത്ഥങ്ങളുപയോഗിക്കാത്ത എന്റെ അന്നത്തെ ലഹരി എന്നത് തര്‍ക്കമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ കളിത്തറയായിരുന്നു അന്ന് മാതൃഭൂമി പത്രസ്ഥാപനം. ഇത്തരം കൂട്ടായ തര്‍ക്കങ്ങളിലൂടെ പലപ്പോഴും ചില വാര്‍ത്തകളുടെ അവതരണ രീതികളും വശങ്ങളുമൊക്കെ മാറി മറിഞ്ഞ ഒട്ടേറെ സംഭവങ്ങളുണ്ട്. ഇരുപതുകളുടെ തുടക്കത്തില്‍ മാതൃഭൂമിയില്‍ ചേര്‍ന്ന എന്റെ തര്‍ക്കവാസനയ്ക്ക് വളവും വെള്ളവും കിട്ടിയത് […]

ബോബിയച്ചന്റെ സ്വരം കേട്ടാല്‍ കലിയിളകുന്ന വനിതാ ആക്ടിവിസ്റ്റ്

എന്റെ ഒരു വനിതാ സുഹൃത്ത്.ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നത പദവി വഹിക്കുന്നു. എന്റെ പുതിയ പുസ്തകമായ ‘എലിസെന്നി’ന്റെ പ്രകാശനച്ചടങ്ങ് നവംബര്‍ 15 നാണെന്നും അതിന്റെ വിവരങ്ങളുമറിയിച്ചു. ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഉണ്ടാകുമെന്നും പങ്കെടുക്കുമല്ലോ എന്നും ഞാന്‍ ചോദിച്ചു. എന്റെ എഴുത്തിനെ വളരെ സൂക്ഷ്മമായി പിന്തുടരുന്ന സുഹൃത്താണിത്. വളരെ കൃത്യമായ വിശകലനം പലപ്പോഴും ഈ സുഹൃത്തില്‍ നിന്നു ലഭിക്കുകയും ചെയ്യും. ഓണ്‍ലൈന്‍ സ്ട്രീമിംഗ് കാണില്ലേ എന്നു ചോദിച്ചപ്പോള്‍ മറുതലയ്ക്കല്‍ പതിവിനു വിപരീതമായി ഒരു ഉന്മേഷമില്ലായ്മ. എന്തു പറ്റി അന്നെന്തെങ്കിലും […]

കൗമാരക്കാരന്റെ ഗാന്ധിച്ചിരി

പ്ലസ്ടുവിന് പഠിക്കുന്ന മിടുമിടുക്കനായ വിദ്യാര്‍ത്ഥി. പരിശീലനമില്ലാതെ തന്നെ പ്രവേശനപ്പരീക്ഷ എഴുതിയാല്‍ എഞ്ചിനീയറിംഗിനോ മെഡിസിനോ തുടക്കത്തിലുള്ള റാങ്ക് കിട്ടാന്‍ സാധ്യതയുമുണ്ട്. പക്ഷേ ഈ കുട്ടി ഹ്യുമാനിറ്റീസ് പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്. സിവില്‍ സര്‍വ്വീസ് പരീക്ഷയാണോ ലക്ഷ്യമെന്ന് അന്വേഷിച്ചാല്‍ അതുമല്ല. ഗവേഷണ തല്‍പ്പരാനാണെന്നാണ് ഒരുവിധം മനസ്സിലാക്കാന്‍ കഴിയുന്നത്. എന്തായാലും ഈ കുട്ടിയുടെ ലക്ഷ്യം ചെറുതല്ല. താന്‍ ചലിക്കേണ്ട ദിശയെക്കുറിച്ച് തനിക്കു തന്നെ വ്യക്തമായ ലക്ഷ്യമുണ്ടാക്കാനുള്ള തീവ്രശ്രമത്തിലുമാണ് ഈ കൗമാരക്കാരന്‍. പരിഭ്രമം, സമ്മര്‍ദ്ദം ഇത്യാദി വൈകാരിക സ്തോഭങ്ങളൊന്നുമില്ലാത്ത കുട്ടി. രക്ഷിതാക്കള്‍ക്ക് കുട്ടിയുടെ […]

ഔഷധക്കാഴ്ചയായ പതിനെട്ടുകാരി

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകളുള്ള ഒരു പ്രശസ്ത ബ്രാന്‍ഡിന്റെ കൊച്ചിയിലെ റെഡിമെയിഡ് തുണിക്കട. വ്യത്യസ്ത അഭിരുചിക്കാര്‍ മാത്രം കയറുന്നിടം. അതിനാല്‍ വലിയ തിരക്കില്ല. ഉള്ളിലെ അന്തരീക്ഷവും സംഗീതവും എല്ലാം ആസ്വാദ്യം. മാനേജര്‍ യുവാവും ഒരു സെയില്‍സ് ഗേളും മാത്രം. യുവാവ് യൗവ്വനത്തിന്റെ പ്രഭാതകാലത്തില്‍. സൗന്ദര്യത്തേക്കാള്‍ ചൊടിയും മിടുക്കും മുന്നിട്ടു നില്‍ക്കുന്ന കൃശഗാത്രയായ സുന്ദരിയാണ് സെയില്‍സ് ഗേള്‍. ആ ഷോറൂമിന്റെ ഭംഗിയിലേക്കും നിശബ്ദതയെ സംഗീതാത്മകമാക്കുന്ന പുല്ലാങ്കുഴല്‍ സംഗീതത്തിലേക്കും ദൃശ്യം ലയിക്കുന്നതു പോലെയാണ് ആ സെയില്‍സ് ഗേള്‍ ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. […]