ഐ.ടി സുന്ദരിയുടെ സുഖാന്വേഷണങ്ങള്‍-II

ഉപ്പന്‍ കണ്ണുകളുമായി കുളികഴിഞ്ഞിറങ്ങിയ യുവതി   കോവിഡ് ഭീതിക്കിടയിലും ഐ ടി സുന്ദരിയുടെ അമ്മയെ ആശുപത്രിയിലാക്കേണ്ടി വന്നു. കാരണം രക്തസമ്മര്‍ദ്ദം വല്ലാതെ ഉയര്‍ന്നു. പതിവായി കഴിക്കുന്ന ഗുളിക ഇരട്ടി കഴിച്ചിട്ടും തെല്ലും കുറവ് കാണിക്കുന്നില്ല. ഒടുവില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു രാത്രിയും ഒരു പകലും ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ നേരം ഡോക്ടര്‍ പറഞ്ഞു, ‘ ആവശ്യമില്ലാത്ത കാര്യത്തിന് ടെന്‍ഷനടിക്കരുത്’. ഡോക്ടറുടെ ഉപദേശം ശിരസ്സാ വഹിച്ചുകൊണ്ട് കാറില്‍ കയറിയ ഉടന്‍ […]