ആത്മഹത്യയുടെ വക്കില്‍

‘ ആത്മഹത്യയുടെ വക്കില്‍’, ‘ ആത്മഹത്യയല്ലാതെ വേറെ നിവൃത്തിയില്ല’ ദൃശ്യമാധ്യമങ്ങളിലൂടെ ഈ പ്രയോഗം കേള്‍ക്കാത്ത ദിവസമില്ല. ഏതെങ്കിലും ജനവിഭാഗത്തിന്റെ അല്ലെങ്കില്‍ വ്യക്തികളുടെ ദുരിതത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ സമാപനവാക്യമായി . അതുമല്ലെങ്കില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയം ഉന്നയിക്കുന്ന പ്രതിപക്ഷത്തെ നേതാക്കാന്മാരില്‍ നിന്നോ സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നോ.ദുരിതത്തിനിരയായവരുടെ ദുരിതത്തിന്റെ തീവ്രത ഉയര്‍ത്തിക്കാട്ടാനാണ് ഈ പ്രയോഗം. പ്രതിപക്ഷത്തുള്ള നേതാക്കള്‍ ദുരിതം അനുഭവിക്കുന്നവരുടെ തൃപ്തി സമ്പാദിച്ച് അവരുടെ പിന്തുണ നേടുന്നതിനും ഈ പ്രയോഗത്തെ ആശ്രയിക്കുന്നു. മാധ്യമങ്ങളിലൂടെയുള്ള ഈ പ്രശ്നപരിഹാരനിര്‍ദ്ദേശം കേട്ട് പ്രശ്നങ്ങള്‍ നേരിടുന്നവരും പറയുന്നു’ […]